Quran

അല്‍ ഫാതിഹ 11

F
Fasalullah Hussain
Published on June 13, 2026


2️⃣ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ ٢۝
(നിഖിലസ്തുതിയും സര്‍വ്വലോകരക്ഷിതാവായ അല്‍ലാഹുവിനാണ്)

ഖുര്‍ആനില്‍ ٱلْحَمْدُ എന്ന്  28 തവണ ആവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ 23 തവണയും അല്‍ലാഹു എന്ന പരമോന്നത നാമം ചേര്‍ത്തുകൊണ്ട്  ٱلْحَمْدُ لِلَّه എന്നാണ് വന്നിട്ടുള്ളത്. അതായത് ആത്യന്തികമായ സ്തുതി  ദൈവത്തിന് (الله) മാത്രം അര്‍ഹതപ്പെട്ടതാണെന്ന് ബോധിപ്പിക്കലാണ് പ്രയോഗലക്ഷ്യം . അതുപോലെ ٱلْ എന്ന പ്രത്യയം ചേര്‍ക്കാതെ വന്നിട്ടുള്ള حَمْد(ഹംദ്) പ്രകീര്‍ത്തനം( َسَبَّح) എന്ന പദത്തോട് ചേര്‍ന്നിട്ടാണ് അധിക സൂക്തങ്ങളിലും വന്നിട്ടുള്ളത്. അത് പ്രകൃതിയും, മനുഷ്യരടങ്ങുന്ന, ജീവജാലങ്ങളും അല്‍ലാഹുവിനെ(تَسْبِيح -തസ്ബീഹ് ചെയ്യുന്നുണ്ട്) പ്രകീര്‍ത്തിക്കുന്നുണ്ട് എന്ന് ദ്യോതിപ്പിക്കാനാണ്. അത് ഒരു പ്രാര്‍ത്ഥനാ രീതികൂടിയാണ്.
എന്നാല്‍ سُبْحَانَ ٱللَّٰه എന്ന് ചര്‍വ്വിതചര്‍വ്വണം ചെയ്യുന്നതും അല്‍ലാഹുവിന്‍റെ കഴിവും കാരുണ്യവും ഉള്‍കൊണ്ട് ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍  ദൈവത്തിന് കീഴൊതുങ്ങി ജീവിക്കുന്നതും തമ്മിലുള്ള അന്തരം മനസിലാക്കേണ്ടതാണ്.

ദിനേനയുള്ള നമസ്കാരങ്ങളില്‍ ‍رُكُوع ലും (കുമ്പിടുമ്പോഴും) سُجُود ലും  (പ്രണമിക്കുമ്പോഴും) സാധാരണയായി ഉരുവിടുന്ന سبحان ربی العظيم (പരമോന്നത നാഥനാണ് സര്‍വ്വസ്തുതിയും) എന്നും  سبحان ربی الاعلیٰ (അത്യുന്നത നാഥനാണ് സര്‍വ്വസ്തുതിയും) എന്നും ചൊല്ലുന്നതിനേക്കാള്‍ കൂടുതല്‍  ശ്രേഷ്ഠവും ഖുര്‍ആനിക ശൈലിക്ക്  താദാത്മ്യമുള്ളതും سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي സുബ്ഹാനകല്ലാഹുമ്മ, റബ്ബാനാ വ ബിഹംദിക്കല്‍ല്ലാഹുമ്മ ഗ്ഫിർലി (ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, സ്തുതി, അല്ലാഹുവേ, എന്നോട് പൊറുക്കണമേ," എന്നതാണ്. ഇതിന് ഉപോല്‍ബലകമായ ഒരു 'ഹദീസ്' ഇപ്രകാരം കാണാം.
▫️أَخْبَرَنَا سُوَيْدُ بْنُ نَصْرٍ، قَالَ أَنْبَأَنَا عَبْدُ اللَّهِ، عَنْ سُفْيَانَ، عَنْ مَنْصُورٍ، عَنْ أَبِي الضُّحَى، عَنْ مَسْرُوقٍ، عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ فِي رُكُوعِهِ وَسُجُودِهِ ‏ "‏ سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي ‏"‏ ‏.‏ يَتَأَوَّلُ الْقُرْآنَ ‏.‏

സുവൈദ് ഇബ്‌നു നാസർ ഞങ്ങളോട് പറഞ്ഞു, അബ്ദുല്ലയില്‍ നിന്ന് നിവേദനം , സുഫിയാനിന്‍റെ ആധികാരികതയില്‍,, മൻസൂറില്‍ നിന്നും , അബി അദ്-ദുഹയില്‍ നിന്നും  , മസ്‌റൂഖിന്റെ ആധികാരികതയിൽ, ആഇശയില്‍ നിന്ന് ,അല്ലാഹുവിന്റെ റസൂൽ (സ) പറയാറുണ്ടായിരുന്നു:
കുമ്പിടുമ്പോഴും സുജൂദ് ചെയ്യുമ്പോഴും പ്രാര്‍ത്ഥിക്കേണ്ടത്  'സുബ്ഹാനകല്ലാഹുമ്മ, റബ്ബാനാ വ ബിഹംദിക്കല്‍ല്ലാഹുമ്മ ഗ്ഫിർലി (ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, സ്തുതി, അല്ലാഹുവേ, എന്നോട് പൊറുക്കണമേ," എന്നായിരിക്കണം. ഇത് ഖുർആനിന്റെ കൽപ്പനകള്‍ക്ക്  അനുസരിച്ചതും കൂടിയാണ്. (നിസാഈ 1122)
ഈ പ്രകീര്‍ത്തനം ഖുര്‍ആനിക സൂക്തവുമായി സമരസപ്പെടുന്നതുമാണ്.
▪️فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا
നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.
110-An-Nasr : 3
 
എന്തായാലും ٱلْحَمْدُ لِلَّهِ (അല്‍ ഹംദുലില്ല:) എന്നത്  അല്‍ലാഹുവിനെ സ്തുതിക്കലും രക്ഷിതാവായ ദൈവത്തേയും  വേദത്തേയും  അനുധാവനം ചെയ്ത്  ദൈവത്തിന് മാത്രം  കീഴൊതുങ്ങി ജീവിക്കലുമാണ്.
 
അതുകൊണ്ട് യഥാര്‍ത്ഥ സ്തുതിക്ക് അര്‍ഹനായ, സത്യദൈവത്തെ, കണ്ടെത്തലാണ് സൂക്തലക്ഷ്യം.
▪️دَعْوَىٰهُمْ فِيهَا سُبْحَٰنَكَ ٱللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَٰمٌ ۚ وَءَاخِرُ دَعْوَىٰهُمْ أَنِ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ
അവിടെ അവരുടെ പ്രാര്‍ത്ഥന “അല്ലാഹുവേ, നീയെത്ര പരിശുദ്ധന്‍” എന്നായിരിക്കും. അവിടെ അവര്‍ക്കുള്ള അഭിവാദ്യം “സമാധാനം” എന്നും അവരുടെ മറ്റൊരു പ്രാര്‍ഥന   “ലോകനാഥനായ അല്ലാഹുവിന് സ്തുതി”യെന്നുമായിരിക്കും. 10-Yunus : 10

അല്‍ ഫാത്വിഹ:യിലെ രണ്ടും മൂന്നും നാലും വചനങ്ങള്‍  അല്‍ലാഹുവിന്‍റെ വിശേഷണങ്ങള്‍ രൂഢമൂലമാക്കി സത്യദൈവം ആരാണെന്ന് ബോധ്യപ്പെടുത്തലാണ്. ഈ സൂക്തത്തിലെ മറ്റൊരു സത്താഗുണമാണ് رَبّ (രക്ഷിതാവ്).
(ദൈവാധീനത്താല്‍ തുടരും)

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!