അല്‍ ഫാതിഹ 16
അല്‍ ഫാത്വിഹ: 16
▪️▪️🔅🔅▫️🔅🔅▪️▪️
4️⃣ مَٰلِكِ يَوْمِ ٱلدِّينِ ٤
(വിധിനാളിന്‍റെ അധിപന്‍)
അല്‍ ഫാത്വിഹ:യുടെ വാതായനങ്ങളിലൂടെ പ്രയാണമാരഭിച്ച് ദിവസങ്ങളായി.ഇന്ന് നാലാം സൂക്തത്തിലെത്തി. ഈ സൂക്തത്തില്‍ അതി പ്രധാനമായ മൂന്ന് പദങ്ങളാണുള്ളത്. 1)مَٰلِك - യജമാനന്‍ 2) يَوْم -ദിനം 3) ٱلدِّين- വിധികര്‍തൃത്വം.
ഇന്നത്തെ വിശകലന വിഷയം യഥാര്‍ത്ഥ مَٰلِك ആരാണ് എന്നത് ബോധ്യമാക്കലാണ്. ഖുര്‍ആനില്‍ 206 തവണ പത്ത് വിഭിന്നരൂപങ്ങളില്‍ വന്നിട്ടുള്ള പദമാണ് ഇത്. م-ل-ك എന്നതാണ് ധാതു. ഇതില്‍ 88 തവണ 'മാലാഖ' എന്ന അര്‍ത്ഥത്തിലാണ് വന്നിട്ടുള്ളത്. രാജാവ് (مَالِکٌ )എന്ന അര്‍ത്ഥത്തിലും അധികാരസ്ഥന്‍ ,യജമാനന്‍ എന്ന രീതിയിലും വന്നിട്ടുണ്ട്. രാജാവ് എപ്പോഴും നീതിമാനും അധികാരസ്ഥനും ആയിരിക്കണം. എന്നാല്‍ യഥാര്‍ത്ഥ രാജാധിരാജന്‍ (مَٰلِكَ ٱلْمُلْكِ മാലിക്കില്‍ മുല്‍ക്) അല്‍ലാഹു ആണെന്നും المَالِکٌ (അല്‍ മലിക്) എന്നത് അല്‍ലാഹുവിന്‍റെ സത്താഗുണനാമമാണെന്നും ഖുര്‍ ആന്‍ സാക്ഷീകരിക്കുന്നു.
അധികാരമുള്ളവനാണ് രാജാവ്. അതിനോട് താദാത്മ്യമുള്ള പദമയ مُلْکٌ എന്നതിന്റെ അർത്ഥവും അധികാരമാണ്. അല്‍ലാഹു مَالِکٌ (മാലിക്) ആണ് എന്നത്കൊണ്ട് അർത്ഥമാക്കുന്നത് അല്ലാഹുവിന് രക്ഷാ ശിക്ഷകള്‍ക്കുള്ള പൂർണ്ണമായ അവകാശവും അധികാരവും നീതിബോധവും ഉണ്ടെന്നാണ്. അതുപോലെ നിയന്ത്രണാധികാരവും.
അത്കൊണ്ടാണ് പ്രപഞ്ചിക വ്യവസ്ഥ ശരിയായി മുന്നോട്ടുപോകുന്നത്.
▪️قُلِ ٱللَّهُمَّ مَٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُ ۖ بِيَدِكَ ٱلْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൗഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ.
3-Al Imran : 26
ഈ സൂക്തത്തില്‍ നിന്നും അല്‍ലാഹു എന്തുകൊണ്ടാണ് مَالِکٌ (മാലിക്) ആകുന്നത് എന്നതിന്‍റെ ഉത്തരം ലഭ്യമാണ്.
അല്ലാഹുവിന്റെ അധീശാധികാരം
എന്ന അർത്ഥത്തിൽ പ്രത്യേകമായാണ് ഈ ٱلْمُلْكِيَة അല്‍ മുല്‍കീയ: (അധീശാധികാരം) കാരണം പ്രപഞ്ചത്തിന്‍റെ നിയന്ത്രണത്തിനും വികാസത്തിനും നിലനില്‍പിനും അവശ്യമായ പൂർണ്ണമായ അധികാരം അല്ലാഹുവിനു മാത്രമുള്ളതാണ്. അവൻ മാത്രമാണ് പ്രപഞ്ചത്തെയും അതിന്റെ അടിസ്ഥാനഘടകങ്ങളേയും അതിലുള്ള ചരാചരങ്ങളേയും അതിലെ എല്ലാ പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നത്. അതുകൊണ്ട് അവനാണ് مَالِکٌ (മാലിക്). ഇത് അല്‍ലാഹുവിന്‍റെ സത്താഗുണമാണെങ്കിലും അധികാരവും നീതിയുമുള്ള മനുഷ്യരേയും വേദം مَالِکٌ എന്ന് പ്രയോഗിച്ചിട്ടുണ്ട്.
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!