Quran

അല്‍ ഫാതിഹ 5

F
Fasalullah Hussain
Published on June 13, 2026

അല്‍ ഫാത്വിഹ: 5
🔅▪️▪️▪️🔅▪️▪️▪️🔅

 1️⃣ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ١۝
ഭക്ഷിക്കേണ്ടത് 
നിയമാനുസൃതമായതും ഉത്തമവും സംശുദ്ധവുമായിരിക്കണം. മാംസാഹാരത്തിന്‍റെ വിഷയത്തില്‍ അത് ദൈവ'നാമ'ത്തില്‍ അറുക്കപ്പെടണമെന്നാണ് പാരമ്പര്യമായ അറിവ്. ഭക്ഷണം മാത്രമല്ല  നാം സ്വാംശീകരിക്കുന്ന എല്ലാ കാര്യങ്ങളും ഈ ദൈവീക കഴിവുകളെ അംഗീകരിച്ചും ഉള്‍കൊണ്ടും സ്മൃതിപഥത്തില്‍ നിലനിര്‍ത്തിയും ആയിരിക്കണം. فَكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ إِن كُنتُم بِـَٔايَٰتِهِۦ مُؤْمِنِينَ (അതിനാല്‍ നിങ്ങള്‍ വേദവിശ്വാസികളാണെങ്കില്‍ ഭുജിക്കുന്നത്  അല്ലാഹുവിന്റെ സത്താഗുണങ്ങളെ സ്മരിച്ചവയില്‍ നിന്നും മാത്രമായിരിക്കണം. 6/118) എന്ന വചനത്തിന്‍റെ പൊരുള്‍ തക്ബീര്‍ ധ്വനിമുഴക്കി അറുക്കണം എന്നതില്‍ നിന്നും അല്‍ലാഹുവിന്‍റെ സകലഗുണങ്ങള്‍ക്കും മുന്നില്‍ നമ്രശിരസ്കരായി കീഴൊതുങ്ങിയ മനസിന്‍റെ വക്താക്കളായിക്കൊണ്ട് വേണം മറ്റൊരു ജീവിയുടെ ജീവനെടുക്കാന്‍ എന്ന മൂല്യം കൈവരിക്കേണ്ടതുണ്ട്.

എന്നാല്‍ ദൈവ-വേദ നിഷേധികള്‍ ദൈവേതരശക്തികള്‍ക്ക് ദൈവത്തെ പോലെ കഴിവുകളുണ്ടെന്ന് ആരോപിക്കുന്നു. അവര്‍, ദൈവത്തിന് മാത്രം അര്‍ഹതപ്പെട്ട സവിശേഷ സത്താഗുണങ്ങള്‍, മരണപ്പെട്ടവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് അവരോട് പ്രാര്‍ത്ഥനകളും നിവേദ്യങ്ങളും അര്‍പ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഖുര്‍ ആന്‍ അത്തരം ദൈവേതര സങ്കല്‍പങ്ങള്‍  കേവലം 'നാമ'ങ്ങള്‍ മാത്രമാണെന്ന് വ്യക്തമാക്കുന്നത്.
▪️مَا تَعْبُدُونَ مِن دُونِهِۦٓ إِلَّآ أَسْمَآءً سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَٰنٍ ۚ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۚ أَمَرَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
"അവനെക്കൂടാതെ നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയൊക്കെയും നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും വ്യാജമായി പടച്ചുണ്ടാക്കിയ ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു അതിനൊന്നിനും ഒരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല. വിധിക്കധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ യാതൊന്നിനെയും നിങ്ങള്‍ വഴങ്ങരുതെന്ന് അവനാജ്ഞാപിച്ചിരിക്കുന്നു. ഏറ്റം ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല.
12-Yusuf : 40

 അതിനാല്‍  യഥാര്‍ത്ഥ ദൈവവും അവന്‍റെ സവിശേഷസത്താഗുണങ്ങളും പരദൈവങ്ങളുടെ കഴിവുകളുടെ പരിധിയും പരിമിതിയും എന്താണെന്ന് തിരിച്ചറിയുന്നിടത്താണ് بِسْمِ യുടെ പൊരുള്‍ ബോധ്യമാവുക. പരാമര്‍ശസൂക്തത്തിലെ بِسْمِ (നാമം കൊണ്ട്) അല്‍ലാഹുവിന്‍റെ നാമത്താല്‍ എന്നാണ്.
അല്‍ലാഹു (ٱللَّه) എന്നത് സൃഷ്ടികളുടെ നാമങ്ങള്‍ക്കും നാമവിശേഷണങ്ങള്‍ക്കും ഉപരിയായ الاسم الجلالة ഉല്‍കൃഷ്ടനാമമാണ്.

(ദൈവാധീനത്താല്‍ തുടരും)

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!