അല്‍ ഫാതിഹ 7
🔅🔅▪️▪️▪️▪️▪️🔅🔅
1️⃣ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
ഖുര്‍ആനിന്‍റെ ആമുഖവചനമായ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ എന്നതില്‍ ദൈവത്തിന്‍റെ ഏറ്റവും ഉല്‍കൃഷ്ടമായ നാമമായ ٱللَّه (അല്‍ലാഹു) എന്ന് തന്നെ പ്രയോഗിതമായിട്ടു കാണാം. ا-ل-ه എന്ന ധാതുവില്‍ നിന്നാണ് ٱللَّه എന്ന നാമം നിഷ്പന്നമായത്. ഖുര്‍ ആനില്‍ മൂന്ന് രൂപങ്ങളില്‍ മാത്രം 2851 തവണ ആവര്‍ത്തിതമായിട്ടുണ്ട്. അതില്‍ 147 തവണ إِلٰه എന്നും അഞ്ച് പ്രാവശ്യം أَلَّهُمَّ എന്നും 2599 തവണ ٱللَّه എന്നുമാണ് ഉള്ളത്.
സത്യദൈവനാമമായ ٱللَّه എന്നതിന്‍റെ പദോൽപ്പത്തിയെ കുറിച്ച് ആധുനിക അറബിഭാഷാ ശാസ്ത്രജ്ഞർ വിപുലമായി ചർച്ചയും പഠനവും തന്നെ നടത്തിയിട്ടുണ്ട്. ചിലര്‍ ഇത് സിറിയക്കിൽ
നിന്നോ ഹീബ്രുവിൽ നിന്നോ കടമെടുത്തതാണെന്നാണ് കരുതുന്നു. എന്നാൽ ഇത് ََاَل اِلٓاه എന്നത് ലോപിച്ച് ٱللَّه ആയതാണെന്നതാണ് ഭാഷാശാസ്ത്രജ്ഞരുടേയും വേദപണ്ഡിതരുടേയും പ്രബലമായ അഭിപ്രായം. ഇത് ലിംഗവ്യതിയാനമോ ബഹുവചനരൂപമോ ഇല്ലാത്തതാണ്. അല്‍ലാഹുവിന്‍റെ നിരവധി വിശേഷണ നാമങ്ങളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നതും ഏറ്റവും ഉല്‍കൃഷ്ടവുമായ നാമമാണ് ُٱللَّه. അതുകൊണ്ട് തന്നെ بِسْمِ ٱللَّهِ എന്ന പ്രയോഗത്തിന്‍റെ വ്യാപ്തി നാം ഉള്‍കൊള്ളേണ്ടതാണ്.
ദൈവനാമമായ ٱللَّه എന്ന പദത്തിന്‍റെ അര്‍ത്ഥതലങ്ങളേക്കുറിച്ച് അധികവിശകലനം ആവശ്യമില്ലെങ്കിലും പാരായണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയമുണ്ട്.
അറബി ഭാഷയിലുള്ള സത്യദൈവ നാമമാണല്ലോ അല്‍ലാഹു എന്നത്.
അല്‍ലാഹു (أللّٰهُ) എന്നത് (إسمُالجَلاٰلَة) ദൈവത്തിന്‍റെ ഉല്‍കൃഷ്ട നാമമാണ്. അതില്‍ لاٰم (ലാം) ഉച്ചരിക്കുമ്പോള്‍
നാവ് പല്ലില്‍ മുട്ടരുതെന്നാണ് ഭാഷാശാസ്ത്രം.
എന്നാല്‍ أللّٰهُ എന്നതിന് മുമ്പ് വരുന്ന പദങ്ങളില്‍ അകാരമോ(فتح) ഉകാരമോ (ضَمَّة) വരികയാണെങ്കില്‍ അല്‍പം വര്‍ണ്ണിച്ച് (تفخيم) ഉച്ചരിക്കേണ്ടതുമാണ്. എന്നാല്‍ അര്‍ത്ഥത്തിലോ ആശയത്തിലോ മാറ്റമുണ്ടാകുന്ന രീതിയില്‍ വക്രീകരിച്ച് പാരായണം ചെയ്യുന്നത് ആശാസ്യമല്ല. വേദം പറയുന്നത് കാണുക. وَإِنَّ مِنْهُمْ لَفَرِيقًا يَلْوُۥنَ أَلْسِنَتَهُم بِٱلْكِتَٰبِ ( വേദം വായിക്കുമ്പോള്‍ നാവ് കോട്ടുന്ന ചിലരും അക്കൂട്ടത്തിലുണ്ട്... 3 : 78) ഈ പരാമര്‍ശത്തില്‍ നിന്നും അക്ഷരശുദ്ധിയോടെ മാത്രമേ വേദപാരായണം പാടുള്ളൂ എന്ന് ഗ്രഹിക്കാവുന്നതാണ്.
പലപ്പോഴും أللّٰهُ എന്നതിന്‍റെ ഉച്ചാരണത്തില്‍ മാറ്റം വന്ന് ضاء (ളാഅ്) എന്ന അക്ഷരത്തിന്‍റെ ധ്വനിയോ ظٓاد(ള്വാദ്) എന്ന അക്ഷരത്തിന്‍റെ ധ്വനിയോ ആയി പരിണമിക്കുന്നതായി കാണാം. അതായത് ഇന്ന് ബഹുഭൂരിപക്ഷം ആളുകളും സൂക്ഷ്മതക്കുറവ് മൂലം أللّٰهُ എന്ന ഉത്തമ നാമത്തെ ''أظّٰهُ'' എന്നോ,''أضّٰهُ'' എന്നോ ആണ് ഉച്ചരിക്കുന്നത്.
അപ്പോള്‍ സംഭവിക്കുന്ന ഗുരുതരമായ പിഴവും അര്‍ത്ഥവ്യത്യാസവും നാം ചിന്തിക്കുന്നേ ഇല്ല. أللّٰهُ എന്നതിനെ മലയാളീകരിക്കുമ്പോള്‍ അടുത്തകാലം വരെ 'അള്ളാഹു' എന്നോ 'അല്‍ളാഹു' എന്നോ ആണ് എഴുതിയിരുന്നത്. അതിനേക്കാള്‍ നല്ലത് അല്ലാഹു എന്നോ അല്‍ലാഹു എന്നോ എഴുതുന്നതാണ്.
പ്രാരംഭ വചനമായ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ എന്ന സൂക്തവും ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟ എന്ന സൂക്തവും ശ്രദ്ധിക്കുക. ഇവയുടെ പാരായണത്തില്‍ യഥാര്‍ത്ഥ രൂപത്തിലാണ് ഉച്ചരിക്കപ്പെടുന്നത്. എന്നാല്‍ താഴെയുള്ള സൂക്തങ്ങളുടെ പാരായണത്തില്‍ വര്‍ണ്ണിച്ച് (تفخيم) ഉച്ചരിക്കേണ്ടതാണെന്നതാണ് ഭാഷാശാസ്ത്രം.
നോക്കുക..
.▪️وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَنِىٌّ حَمِيدٌ
എന്നതും
▪️قُلْ هُوَ ٱللَّهُ أَحَدٌ
ഉദാഹരണമായി ഈ രണ്ട് സൂക്തങ്ങളിലും (സമാന സൂക്തങ്ങളിലും) അക്ഷരങ്ങള്‍ വര്‍ണ്ണിച്ച് (تفخيم) ഉച്ചരിക്കുമ്പോള്‍ അക്ഷരങ്ങള്‍ ള്വാദോ (ظٓاد) ളാഓ (ضاء ) ആകരുത് . ഈ വിഷയത്തില്‍
ഏറ്റവും നല്ല ഒരു ഉദാഹരണം ഇതാണ്.
▪️يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُوا۟ بِٱلْقَوْلِ ٱلثَّابِتِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْءَاخِرَةِ ۖ وَيُضِلُّ ٱللَّهُ ٱلظَّٰلِمِينَ ۚ وَيَفْعَلُ ٱللَّهُ مَا يَشَآءُ
ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു.
14-Ibrahim : 27
ഈ സൂക്തത്തിലെ وَيُضِلُّ, ٱللَّهُ ,ٱلظَّٰلِمِينَ എന്നീ മൂന്ന് പദങ്ങളും പാരായണം ചെയ്യേണ്ടരീതിയില്‍ പാരായണം ചെയ്തില്ലെങ്കില്‍ എങ്ങിനെയുണ്ടാകുമെന്ന് ചിന്തിക്കുക. ചിലര്‍ക്ക് ശാരീരികവൈകല്യം മൂലമുണ്ടാകുന്ന പിഴവും ബോധപൂര്‍വ്വം ചമച്ചുണ്ടാക്കുന്ന വക്രീകരണവും രണ്ടും രണ്ടാണ്. അതിനാല്‍ നാവ് കോട്ടുന്നവര്‍ വേദാശയത്തില്‍ വൈരുധ്യം സൃഷ്ടിക്കുന്നവര്‍ കൂടിയാണ്.
അതിനാല്‍ ഖുര്‍ആനിന്‍റെ മുഴുവന്‍ വചനങ്ങളും അര്‍ത്ഥത്തിലും ആശയത്തിലും പാരായണരീതിയിലും
ഉച്ചാരണശുദ്ധിയിലും
സൂക്ഷ്മത പുലര്‍ത്തി ഉള്‍കൊള്ളാന്‍ ശ്രമിക്കുക. നാഥാ നീ ഞങ്ങളെ സഹായിക്കേണമേ.
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!