അല്‍ ഫാതിഹ 8
അല്‍ ഫാത്വിഹ: 8
🔅🔅▪️▪️▪️▪️▪️🔅🔅
1️⃣ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
ആദ്യവചനത്തിലുള്ള ഒരേ മൂലപദത്തില്‍ നിന്നും ഉപലബ്ധമായ ٱللَّهُ (അല്‍ലാഹു)വിന്‍റെ രണ്ട് വിശേഷണങ്ങളാണ് കാരുണ്യവാന്‍ (ٱلرَّحْمَٰن)
കരുണാവാരിധി (ٱلرَّحِيم) എന്നിവ.
ഖുര്‍ആനില്‍ ر-ح-م എന്ന ധാതുവില്‍ നിന്നും 565 പദങ്ങള്‍ ഒമ്പത് രൂപങ്ങളില്‍ വന്നിട്ടുണ്ട്.
ഇതില്‍ ٱل എന്ന പ്രത്യയം ചേര്‍ത്തും ചേര്‍ക്കാതെയും رَحْمَٰن എന്ന് 170 തവണയും رَحِيم എന്ന് 229 തവണയും رَحْمَة എന്ന് 114 തവണയും ആവര്‍ത്തിതമായി കാണാം. ഇതില്‍ അടിസ്ഥാനപദമായ رُحْمٌ(റുഹും) ന്‍റെ പ്രാഥമിക അര്‍ത്ഥം ഗര്‍ഭാശയം എന്നാണ്.
എന്താണ് ഗര്‍ഭാശയത്തിന്‍റെ ധര്‍മ്മം എന്ന് ബോധ്യമുള്ളവര്‍ക്ക് رُحْمٌ ന്‍റെ അര്‍ത്ഥവ്യാപ്തി വിശദീകരണം കൂടാതെ ബോധ്യമാകുന്നതാണ്. ഖുര്‍ ആനില്‍ പന്ത്രണ്ട് തവണവന്നിട്ടുള്ള أَرْحَام കുടുംബ-രക്ത ബന്ധങ്ങളേയും ഗര്‍ഭാശയത്തെയും സൂചിപ്പിക്കുന്നു.
▪️هُوَ ٱلَّذِى يُصَوِّرُكُمْ فِى ٱلْأَرْحَامِ كَيْفَ يَشَآءُ ۚ لَآ إِلَٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ
അവനാണ് ഗര്‍ഭാശയങ്ങളില്‍ അവനിച്ഛിക്കും വിധം നിങ്ങളെ രൂപപ്പെടുത്തുന്നത്. അവനല്ലാതെ ദൈവമില്ല. അവന്‍ പ്രതാപിയാണ്. യുക്തിമാനും.
3-Al Imran : 6
ഭൂരിഭാഗം ജീവികളുടേയും ജന്മഗേഹം എന്നത്
ഗര്‍ഭാശയമാണ്. ബീജസംങ്കലനത്തിന് ശേഷം രൂപംകൊള്ളുന്ന സിക്താണ്ഡത്തിന് അവശ്യവും അനിവാര്യവുമായ സകല സംരക്ഷണങ്ങളും പോഷണങ്ങളും നല്‍കുന്നത് ഗര്‍ഭാശയമാണ്. അതുകൊണ്ട് തന്നെ ഇത് ഒരു സംരക്ഷണ കവചമാണ്. ഇത് ദൈവാനുഗ്രഹത്തിന്‍റെ ഉത്തമ തെളിവുമാണ്.
ജനനശേഷം മാതാപിതാക്കളാണ് ഈ അനുഗ്രഹപൂര്‍ണ്ണമായ സംരക്ഷണം ഏറ്റെടുക്കുന്നത്. അതിനാല്‍
ദൈവദാസന്മാരുടെ പ്രാര്‍ത്ഥന ഈ രീതിയില്‍ ആയിരിക്കണം.
▪️وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا
കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: "എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.”
17-Al-Isra : 24
സൃഷ്ടികളുടെ പരിമിതമായ കാരുണ്യം ഈ രീതിയില്‍ ആണെങ്കില്‍ സ്രഷ്ടാവിന്‍റെ കാരുണ്യത്തിന്‍റെ അളവും ആഴവും എത്രയായിരിക്കുമെന്നത് അചിന്തനീയവും അപരിമേയവുമാണെന്നത് നിസ്തര്‍ക്കമാണ്.
ഖുര്‍ആന്‍ 113 അദ്ധ്യായങ്ങളുടേയും മുഖവചനങ്ങള്‍ക്ക് പുറമേ ٱلرَّحْمَٰنُ ٱلرَّحِيمُ എന്ന് ഇണചേര്‍ത്ത് പറഞ്ഞത് അഞ്ച് തവണമാത്രമാണ്. (1/3,2/163,27/30,41/2,59/22 )
▪️وَإِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۖ لَّآ إِلَٰهَ إِلَّا هُوَ ٱلرَّحْمَٰنُ ٱلرَّحِيمُ
നിങ്ങളുടെ ദൈവം ഏകദൈവം. അവനല്ലാതെ ദൈവമില്ല. അവന്‍ പരമ കാരുണികന്‍. ദയാപരന്‍. 2-Al-Baqara : 163
ഇത് ദൈവത്തിന്‍റെ ഏകത്വപ്രഖ്യാപനത്തോട് ചേര്‍ത്താണ് എങ്കില്‍ താഴെയുള്ളത് വേദത്തിന്‍റെ ഉത്തരവാദിത്തം പ്രഖ്യാപിക്കുന്നിടത്താണ്.
▪️تَنزِيلٌ مِّنَ ٱلرَّحْمَٰنِ ٱلرَّحِيمِ
പരമകാരുണികനും ദയാപരനുമായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതാണിത്. 41-Fussilat : 2
ഇവയില്‍ ٱلرَّحْمَٰن എന്നതും ٱلرَّحِيم സാരാംശതലത്തില്‍ ഒരുപാട് അന്തരമുണ്ട്.
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!