അല്‍ ഫാതിഹ 9
അല്‍ ഫാത്വിഹ: 9
▪️🔅🔅🔅▪️🔅🔅🔅▪️
1️⃣ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ١
അല്‍ലാഹു എന്ന സത്യദൈവം അപരിമേയകാരുണ്യത്തിന്‍റെ സ്രോതസാണ്. ആ ദൈവം മാനുഷ്യകത്തിന്‍റെ സംസ്കരണത്തിനായി കാല ദേശങ്ങള്‍ക്കനുസരിച്ച് പ്രവാചകന്മാരെയും ദൈവപ്രോക്തവേദബോധനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഈ വേദങ്ങളൊക്കെയും മാനവമോചന മന്ത്രങ്ങളാണ് ഉത്ഘോഷിക്കുന്നത്. സത്യവും ധര്‍മ്മവും നീതിയും സംസ്ഥാപിക്കുന്നതിനായി അവതീര്‍ണ്ണമായ വേദങ്ങള്‍ കാരുണ്യമാണ്. വേദലക്ഷ്യം തന്നെ പൈശാചിക ദുര്‍ബോധനങ്ങളാല്‍ ഉല്‍ഭൂതമാകുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിപാടനം ചെയ്യലാണ്. അതുമൂലമുണ്ടാകുന്ന മാനസീക പ്രശ്നങ്ങള്‍ ദൂരീകരിച്ച് മനസിന് ശാന്തിയും സമാധാനവും സ്വാസ്ഥ്യവും പ്രദാനം ചെയ്യലാണ്. അത് ദൈവീക കാരുണ്യം തന്നെയാണ്.
▪️وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًا
ഈ ഖുര്‍ആനിലൂടെ നാം, സത്യവിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവും നല്‍കുന്ന ചിലത് ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല.
17-Al-Isra : 82
അതുപോലെ ഖുര്‍ആനിക ബോധനത്തിന്‍റെ പ്രഥമ വക്താവായ പ്രവാചകനും കാരുണ്യമാണെന്ന് പറയുന്നതും കരുണാവാരിധിയായ ദൈവം തന്നെ.
▪️وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ
ലോകര്‍ക്കാകെ അനുഗ്രഹമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
21-Al-Anbiya : 107
അതിനാല്‍ പ്രഥമവചനത്തിന്‍റെ താല്‍പര്യവും ലക്ഷ്യവും എത്ര വിശാലമാണെന്ന് ചിന്തിക്കാന്‍ പ്രേരണയാകുമെന്ന പ്രതീക്ഷയോടെ, بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ എന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ
ഈ വചനമാണ് വേദസര്‍ഗ്ഗങ്ങളുടെ തലവാചകം എന്ന ബോധവും ബോധ്യവും ഉണ്ടാകാന്‍ പ്രേരണയാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ.. നിര്‍ബന്ധ പ്രാര്‍ത്ഥനാ വേളയിലും വേദപാരായണ വേളയിലും അല്‍ ഫാത്വിഹ:യിലെ പ്രഥമ സൂക്തമെന്ന നിലയില്‍ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ എന്ന വേദവാചകം യഥാവിധി പാരായണം ചെയ്യേണ്ടതാണെന്ന് ഉണര്‍ത്തുന്നു.
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!