General
ഖുര്‍ആനിക വീക്ഷണവും വിശ്വാസപ്രഖ്യാപനവും
F
Fasalullah Hussain
1. അല്ലാഹുവിന്‍റെ ഏകത്വത്തിലുള്ള അചഞ്ചലമായ വിശ്വാസം. ദൈവികത, രക്ഷാകര്‍തൃത്വം, ശാസനാധികാരം ,സത്താഗുണങ്ങള്‍ എന്നിവ ഖുര്‍ആനികമായി ഉള്‍കൊള്ളുക.
2. അല്ലാഹുവിന്റെ മാലാഖമാരിലും, അവന്റെ സകല വേദഗ്രന്ഥങ്ങളിലും, അവന്റെ എല്ലാ പ്രവാചകന്മാരിലും വൈരുദ്ധ്യമോ വൈജാത്യമോ കൂടാതെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുക.
3. ആത്യന്തിക പരിണിതിയിലും കര്‍മ്മങ്ങള്‍ക്കനുസരിച്ച് പ്രതിഫലം ലഭ്യമാക്കപ്പെടുന്ന അന്ത്യ ദിനത്തിലും വിശ്വസിക്കുക.
5. മുഹമ്മദ് നബി അന്ത്യ പ്രവാചകൻ ആണെന്ന് ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ ബോധ്യപ്പെട്ട് വിശ്വസിക്കുക.
6. നമസ്കാരങ്ങൾ, ദാനധര്‍മ്മങ്ങള്‍, നോമ്പ്, ഹജ്ജ്, തുടങ്ങിയ ഇസ്ലാമിലെ അടിസ്ഥാന നിർബന്ധാനുഷ്ടാനങ്ങള്‍ ഖുര്‍ആനിക മാനദണ്ഡത്തില്‍ നിറവേറ്റുക.
7. പ്രവാചകനെ അനുധാവനം ചെയ്യുകയും പ്രവാചകന്‍റെ ഖുര്‍ആനിക-ജീവിത മാതൃക കൃത്യമായി പിന്തുടരുകയും ചെയ്യുക.
8. ഖുര്‍ആനിക ആദര്‍ശമാണ് പ്രാവര്‍ത്തികമാക്കേണ്ടത്. ഖുര്‍ആനാണ് (ഇമാം) നേതാവ് . പണ്ഡിതന്മാര്‍ക്ക് , അപ്രമാദിത്തം കല്‍പ്പിക്കാതെ മാനുഷികമായി അബദ്ധങ്ങള്‍ പിണയാന്ന തിരിച്ചറിവോടെ മാത്രം അവരെ ഉള്‍കൊള്ളുക.
9. ഖുര്‍ആനിക വിഷയങ്ങളില്‍ ഗവേഷണാത്മക പരിചിന്തനത്തിലൂടെ പ്രാഗൽഭ്യമുള്ളവരുടെ വീക്ഷണങ്ങള്‍ അംഗീകരിക്കുക.
10. ഖുര്‍ആനിക വ്യാഖ്യാനങ്ങള്‍ പോലും ബുദ്ധിക്കും ചിന്തക്കും യുക്തിബോധത്തിനും സമരസപ്പെടുന്നവയാണ് പിന്തുടരേണ്ടത്. അന്ധമായ അനുകരണം ഖുര്‍ആന്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല.
11. ഖുര്‍ആന്‍ പരിഭാഷകളിലും വ്യാഖ്യാനങ്ങളിലുമുള്ള വേദവിരുദ്ധ ആശയങ്ങളെ വേദാടിസ്ഥാനത്തില്‍ തിരുത്തപ്പെടേണ്ടതാണെന്ന ബോധ്യം ആവശ്യമാണ്.
12. ഖുര്‍ആനിലെ ആലങ്കാരിക പ്രയോഗങ്ങളുടെ ഉള്‍സാരം ഗവേഷണാത്മക ബോധ്യത്തില്‍ ഉള്‍കൊള്ളുക.
13. സ്ത്രീ-പുരുഷ അവകാശങ്ങളിലെ സമത്വവും, നീതിയും പാലിക്കുക. ഉത്തരവാദിത്യങ്ങളിലും കര്‍മ്മങ്ങളിലും പ്രകൃത്യായുള്ള വ്യതിരിക്തതകള്‍ അംഗീകരിക്കുക.
14. ജനങ്ങളോടുള്ള സമീപനങ്ങളില്‍ മാനവിക മൂല്യം ഉയര്‍ത്തിപ്പിടിക്കുക.
15. അന്യമതസ്ഥരോട് മാന്യമായ നിലപാടുകള്‍ കൈക്കൊള്ളുക. ജാതി മത വര്‍ഗ്ഗ വര്‍ണ്ണങ്ങള്‍ക്ക് അതീതമായി മനുഷ്യർ ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണെന്ന ഖുർആനിക പാഠം ഉൾകൊള്ളുക.
16. മാതാപിതാക്കൾ, ബന്ധുക്കൾ, അയൽവാസികൾ, സഹോദര സമുദായം, മറ്റു സഹജീവികൾ എന്നിവരോട് അല്ലാഹു അനുശാസിക്കുന്നവിധം ഉത്തരവാദിത്തങ്ങൾ നിറവേറ്റുക.
17. പ്രകൃതി സംരക്ഷണത്തിനും, ലോകനീതിക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുക.
18. വിദ്യാഭ്യാസം ലിംഗഭേതമില്ലാതെ ഒരു ഇസ്ലാമിക ബാധ്യത ആണെന്നു അംഗീകരിക്കുക.
19. ഭൗതിക പ്രമത്തതയില്‍ അധിഷ്ഠിതമായി അഹങ്കാരം, അഹന്ത, അസൂയ, സ്വാര്‍ത്ഥത, പക, വിദ്വേഷം, കിടമത്സരം, അത്യാഗ്രഹം, സ്വജനപക്ഷപാദം എന്നിവ ചിന്തയിത്തിൽ നിന്ന് തന്നെ ഒഴിവാക്കുക.
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!