ഗ്രഹണങ്ങളും ഖുര്‍ആനും 2
ഗ്രഹണങ്ങളും ഖുര്‍ആനും 2
▪️🔅🔅🔅🔅🔅🔅▪️
സൂര്യനും ചന്ദ്രനും മറ്റ് സര്‍വ്വ ഖഗോളങ്ങളും കൃത്യവും നിയതവുമായ സഞ്ചാരപഥത്തിലൂടെ നിര്‍ണ്ണിതമായ വേഗത്തിലും ദിശയിലും അനുസ്യൂതമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. താഴെ നല്‍കിയ സൂക്തങ്ങള്‍ ഈ വിഷയത്തെ സാക്ഷീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നു. ആകാശ ഗോളങ്ങളുടെ കൃത്യമായ ചലനമാണ് സമയ കാലഗണനക്കുള്ള ശാസ്ത്രീയ അടിസ്ഥാനം എന്നതും ചിന്തനീയമാണ്.
▪️ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٖ
“സൂര്യനും ചന്ദ്രനും കൃത്യമായ അളവുപ്രകാരം സഞ്ചരിക്കുന്നു.”(അർ-റഹ്‌മാൻ 55:5)
▪️وَٱلشَّمْسُ تَجْرِي لِمُسْتَقَرّٖ لَّهَاۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ 🔅 وَٱلْقَمَرَ قَدَّرْنَٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ 🔅لَا ٱلشَّمْسُ يَنبَغِي لَهَآ أَن تُدْرِكَ ٱلْقَمَرَ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِۚ وَكُلّٞ فِي فَلَكٖ يَسْبَحُونَ
“സൂര്യൻ നിശ്ചിതസ്ഥലത്തേക്ക് സഞ്ചരുന്നു. ചന്ദ്രനു ഘട്ടങ്ങൾ നിശ്ചയിച്ചിരിക്കുന്നു… സൂര്യൻ ചന്ദ്രനെ പിന്തുടരുന്നില്ല, രാവും പകലിനെ മറികടക്കുന്നില്ല. അവരൊക്കെയും തങ്ങളുടെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.” ( യാസീൻ 36:38–40)
▪️وَهُوَ ٱلَّذِي خَلَقَ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَۖ كُلّٞ فِي فَلَكٖ يَسْبَحُونَ
“അവൻ രാത്രിയും പകലും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചു. അവരൊക്കെയും ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.” ( അൽ-അംബിയാ 21:33)
സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ അടയാളങ്ങളായി സൃഷ്ടിച്ചിരിക്കുന്നു. നാം ചിന്തിക്കുവാനും ഭൗതിക ലോകത്ത് അവയെ ആശ്രയിക്കാനും അതുവഴി ദൈവബോധവും ബോധ്യവും ആര്‍ജിക്കുവാനും.
▪️وَمِنْ ءَايَٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُۚ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ
“അവന്റെ അടയാളങ്ങളിൽ ഒന്നാണ് രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ. സൂര്യനെയും ചന്ദ്രനെയും പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ച അല്ലാഹുവിനേ മാത്രം പ്രണാമം ചെയ്യുക.” (ഫുസ്സിലത് 41:37)
▪️هُوَ ٱلَّذِي جَعَلَ ٱلشَّمْسَ ضِيَآءٗ وَٱلْقَمَرَ نُورٗا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّۚ يُفَصِّلُ ٱلْأٓيَٰتِ لِقَوْمٖ يَعْلَمُونَ
“അവൻ സൂര്യനെ പ്രകാശസ്രോതസും, ചന്ദ്രനെ പ്രകാശിതവുമായി സൃഷ്ടിച്ചു. അവയ്ക്ക് ഘട്ടങ്ങൾ നിശ്ചയിച്ചു, നിങ്ങൾക്കു വർഷങ്ങളുടെ എണ്ണവും കണക്കും അറിയുവാൻ.”(യൂനുസ് 10:5)
▪️فَالِقُ ٱلۡإِصۡبَاحِ وَجَعَلَ ٱلَّيۡلَ سَكَنٗا وَٱلشَّمۡسَ وَٱلۡقَمَرَ حُسۡبَانٗاۚ ذَٰلِكَ تَقۡدِيرُ ٱلۡعَزِيزِ ٱلۡعَلِيمِ
“അവൻ തന്നെയാണ് പ്രഭാതത്തെ ഉദിച്ചുവരുത്തുന്നത്. രാത്രിയെ വിശ്രമത്തിനും സൂര്യനെയും ചന്ദ്രനെയും കണക്കുകൂട്ടലിനുമായി ഉണ്ടാക്കി.” (അൽ-അൻആം 6:96)
സൂര്യചന്ദ്രാതി ഗോളങ്ങള്‍ ദൈവികനിയമങ്ങളുടെ നിയന്ത്രണത്തിലാണ്.
▪️وَسَخَّرَ لَكُمُ ٱلشَّمْسَ وَٱلْقَمَرَ دَآئِبَيْنِ وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ
“അവൻ സൂര്യനെയും ചന്ദ്രനെയും നിങ്ങൾക്കായി വിധേയമാക്കി, രണ്ടും സ്ഥിരമായി സഞ്ചരിക്കുന്നു. രാവിനെയും പകലിനെയും അവൻ വിധേയമാക്കി.”
(ഇബ്രാഹീം 14:33)
▪️أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلّٞ يَجْرِيٓ إِلَىٰٓ أَجَلٖ مُّسَمّٗى
“നീ കണ്ടില്ലയോ, അല്ലാഹു രാവിനെ പകലിലേക്ക് ലയിപ്പിക്കുന്നു, പകലിനെ രാവിലേക്ക് ഉൾചേര്‍ക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ വിധേയമാക്കി, ഓരോന്നും നിശ്ചിതകാലത്തേക്ക് സഞ്ചരിക്കുന്നു.”
( ലുഖ്മാൻ 31:29)
▪️خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ يُكَوِّرُ ٱلَّيۡلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيۡلِ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمّٗىۗ أَلَا هُوَ ٱلۡعَزِيزُ ٱلۡغَفَّارُ
“അവൻ ആകാശങ്ങളെയും ഭൂമിയെയും സത്യത്തോടെ സൃഷ്ടിച്ചു. രാവിനെ പകലിന്റെ മേൽ പൊതിയുന്നു, പകലിനെ രാവിന്റെ മേൽ പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും വിധേയമാക്കി, ഓരോന്നും നിശ്ചിതകാലത്തേക്ക് സഞ്ചരിക്കുന്നു.” (അസ്സുമർ 39:5)
ഈ വേദവചനങ്ങൾ കാണിക്കുന്നത് സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ നിയമത്തിന്റെയും നിയന്ത്രണത്തിന്റെയും കീഴിലാണെന്നും
സൂര്യ- ചന്ദ്രഗ്രഹണങ്ങള്‍ അവയുടെ നിര്‍ണ്ണിത സഞ്ചാരത്തിന്റെ പ്രകൃതിദൃശ്യഫലമാണ് എന്നുമാണ്.
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!