മാസപ്പിറവി
1) എന്താണ് یوم الشک (യൗമുല്‍ ശക്ക്)..❓
അക്ഷരാർത്ഥത്തിൽ یوم الشک "സംശയകരമായ ദിവസം" എന്നാണ് അര്‍ത്ഥമാക്കുന്നത്. ഫിഖ്ഹിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരുസാങ്കേതിക പദമാണിത്. എന്നാല്‍ یوم الشک എന്ന പരാമര്‍ശം തന്നെ ഖുര്‍ ആനികമോ ഇസ്ലാമികമോ അല്ല. شک എന്ന പദം ഖുര്‍ ആനില്‍ പതിനഞ്ച് തവണ വന്നിട്ടുണ്ട്. സംശയം എന്ന പ്രാഥമിക അര്‍ത്ഥ തലത്തില്‍.
🔅فَإِن كُنتَ فِى شَكٍّ مِّمَّآ أَنزَلْنَآ إِلَيْكَ فَسْـَٔلِ ٱلَّذِينَ يَقْرَءُونَ ٱلْكِتَٰبَ مِن قَبْلِكَ ۚ لَقَدْ جَآءَكَ ٱلْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ
ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക് വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക് മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച് വരുന്നവരോട് ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത് 10-Yunus : 94
ഖുര്‍ ആനും അതിനനുസരിച്ച് ജീവിത മാതൃക കാണിച്ച പ്രവാചകനോ ഇത്തരം പ്രഖ്യാപനം ഒരിക്കലും നടത്തില്ല. കാരണം സൂര്യ ചന്ദ്രാതി ഗോളങ്ങളുടെ ചലനം കൃത്യതയോടു കൂടിയും കണിശതയോടു കൂടിയും ആണെന്ന് പറയുന്നത് ഖുര്‍ ആനാണ്.
🔅ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍ
സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു സഞ്ചരിക്കുന്നത്.
55-Ar-Rahman : 5
പ്രാപഞ്ചിക കാലഗണന ഖുര്‍ ആനികവുമാണ്.(9/36). അതിനാല്‍ സംശയാസ്പദ ദിനങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ചാന്ദ്രമാസത്തിന്‍റെ ആദ്യ - അവസാന ദിനങ്ങളെയാണ് (ചന്ദ്രമാസത്തിലെ 29ാം നാള്‍) സാങ്കേതികമായി പാരമ്പര്യ വിശ്വാസികള്‍ യൗമുല്‍ ശക്ക് എന്ന് വിവക്ഷിക്കുന്നത്. കാരണം ആ ദിവസം മാസത്തിന്‍റെ അവസാന ദിവസമാകാനും അടുത്തദിവസം മാസത്തിന്‍റെ പ്രഥമദിനം ആകാനും സാധ്യതയുള്ളത് കൊണ്ടാകാം.എന്നാല്‍ പ്രവാചകനോ അവരുടെ സന്തത സഹചാരികള്‍ക്കോ അനുയായികള്‍ക്കോ മാസപ്പിറവിയില്‍ സംശയം (شَك) ഒരുതരത്തിലും ഉണ്ടാകില്ല.
മാസപ്പിറവിയുടെ സാധ്യതാ ദിനങ്ങള്‍ എന്ന നിലയില്‍ ഒരു പക്ഷെ പില്‍കാലത്ത് ബഹുജനങ്ങള്‍ അവരുടെ ബോധ്യത്തിലുള്ള അപര്യാപ്തത മൂലം 'സാധ്യതാ ദിനങ്ങള്‍' എന്ന് നിരൂപിച്ചതാകാം. അത് ഈ ആധുനിക യുഗത്തില്‍ കലഗണന സൂക്ഷമമായി കണക്കാക്കാന്‍ സാധിക്കുന്നതിനാല്‍ അനിവാര്യവുമല്ല. ഗ്രഹണ ദിനങ്ങള്‍ പോലും പ്രവാചക കാലത്ത് സാധ്യതാദിനങ്ങളായി പ്രഖ്യാപിച്ചില്ല എന്നതും ചിന്തനീയമാണ്.
വേദവക്തക്കളായി ചമയുന്നവരും പല വിഷയങ്ങളിലും സംശയാലുക്കള്‍ തന്നെ,അവിശ്വാസികളെ പോലെ.
🔅بَلْ هُمْ فِى شَكٍّ يَلْعَبُونَ
എങ്കിലും അവര്‍ സംശയത്തില്‍ കളിക്കുകയാകുന്നു.
44-Ad-Dukhan : 9
ആയതിനാല്‍ ഖുര്‍ ആനികമായി ചിന്തിച്ചാല്‍ شَك വിശ്വാസികള്‍ക്ക് ഭൂഷണമല്ല.അതിനാല്‍
ആദ്യ സംശയം(شَك) തന്നെ അടിസ്ഥാന രഹിതവും അസ്ഥാനത്തുമാണ്.
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!