HILAL

മാസപ്പിറവി : ഹിജറീ കലണ്ടര്‍ 2

F
Fasalullah Hussain
Published on June 14, 2026

ഹിജറീ കലണ്ടര്‍ 2
🔅▪️▪️▪️▪️▪️▪️▪️🔅

ചന്ദ്രമാസ നിര്‍ണ്ണയത്തിന് ദിനാരംഭം മാനദണ്ഡമല്ലെന്ന് ഒരുവിഭാഗം പറയുന്നു.  ആഗോളാടിസ്ഥാനത്തില്‍ അമാവാസി സംഭവിക്കുന്ന ഉച്ചമുതല്‍ക്കായാലും പ്രദോഷം മുതലോ,പ്രഭാതം മുതലോ ആയാലും ഒരേദിവസത്തിന് ഒരേ തിയ്യതി എന്ന തിയറി പ്രാവര്‍ത്തികമാകില്ല.  ഗ്രിഗോറിയന്‍ കലണ്ടറിനെ ആസ്പദമാക്കി അര്‍ദ്ധരാത്രി മുതല്‍ക്കായാല്‍ മാത്രമാണ് ആ ന്യൂനത പരിഹരിക്കാന്‍ സാധിക്കുക. അപ്പോഴും പ്രായോഗിക തലത്തില്‍ നമുക്ക് അര്‍ദ്ധരാത്രിക്ക് (12 AM)മുമ്പും ശേഷവും രണ്ട് തിയ്യതികളാണ് എന്ന സത്യം ഉള്‍കൊള്ളേണ്ടതാണ്.

  അതിനാല്‍ ദിനാരംഭത്തിന് മാത്രം ഗ്രിഗോറിയന്‍ മാനദണ്ഡം അംഗീകരിക്കുന്നത് പ്രായോഗികമല്ല. അതുകൊണ്ട് തന്നെ ഖുര്‍ ആനിക പിന്‍ബലത്തില്‍ ദിവസവും മാസവും വര്‍ഷവും സൂര്യ ചന്ദ്രന്മാരുടേയും ഭൂമിയുടേയും ചലനത്തെ അടിസ്ഥാനമാക്കി നിജപ്പെടുത്തലാണ് അഭികാമ്യം. 

അപ്പോള്‍ ദിവസം ആരംഭിക്കുന്നതിന് രണ്ട് വാദഗതികളാണ് ശേഷിക്കുന്നത്.ഒരുവിഭാഗം  ഫജ്ര്‍ മുതലാണെന്ന് പ്രകൃതിയെ കൂട്ട് പിടിച്ച് സമര്‍ത്ഥിക്കുന്നതായി കാണാം. എന്നാല്‍ ഖുര്‍ ആനിക പിന്‍ബലം സൂര്യാസ്തമയം മുതല്‍ക്കാണ് എന്ന നിഗമനത്തിനാണ്.
▪️وَجَعَلْنَا ٱلَّيْلَ وَٱلنَّهَارَ ءَايَتَيْنِ ۖ فَمَحَوْنَآ ءَايَةَ ٱلَّيْلِ وَجَعَلْنَآ ءَايَةَ ٱلنَّهَارِ مُبْصِرَةً لِّتَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ وَكُلَّ شَىْءٍ فَصَّلْنَٰهُ تَفْصِيلًا
രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിന് വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു.
17-Al-Isra : 12

ഈ സൂക്തം ഖഗോള ചലനങ്ങളേയും അതുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളേയും അതിലൂടെ ദൈവം എന്താണ് ലക്ഷ്യമാക്കുന്നതെന്നും വ്യക്തമാക്കുന്നു. لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ(വര്‍ഷങ്ങളുടേയും  അതിന്‍റെ ഗണനത്തിന്‍റേയും പരിധിയും കണക്കും അറിവിന്‍റെ അടിസ്ഥാനത്തില്‍ ബോധ്യമാക്കുന്നതിന് വേണ്ടിയാണ് ) എന്ന പ്രയോഗം ചിന്തോദ്ദീപകവും പഠനാര്‍ഹവുമാണ്. എന്നാല്‍ നഗ്നനേത്രത്താല്‍ കണ്ടുമാത്രമേ കാലഗണന പറ്റൂ എന്ന് ശഠിക്കുന്നവരോട് സഹതാപം മാത്രം.
ഇവിടെ സൂക്താരംഭത്തിലെ وَجَعَلْنَا ٱلَّيْلَ (രാത്രിയെ നാം സജ്ജീകരിച്ചിരിക്കുന്നു ...) എന്ന പ്രയോഗം  ദിനാരംഭത്തിലേക്ക് സൂചന നല്‍കുന്നു. കൂടുതല്‍ തെളിവുകള്‍ക്ക് ഈ ലിങ്ക് ഉപയുക്തമാക്കാം.

https://m.facebook.com/story.php?story_fbid=1178611802906079&id=100022718124042&mibextid=Nif5oz

എന്തായാലും കൂടുതല്‍ കാര്യക്ഷമതയോടെയും കണിശതയോടെയും ഒരു ഹിജറീ കലണ്ടര്‍ അനിവാര്യമാണ്. ഏത് കലണ്ടറിനും ന്യൂനതകള്‍ കാണാം കൂടുതല്‍ പ്രായോഗികതയാണ് പ്രധാനം

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!