HILAL

മാസപ്പിറവി : ഹിജറീ കലണ്ടര്‍ 3

F
Fasalullah Hussain
Published on June 14, 2026

ഹജ്റി കലണ്ടര്‍ 3
▪️🔅▪️🔅▪️🔅▪️🔅▪️

ചാന്ദ്രമാസപ്പിറവി എന്നത് ഒരു ചാക്രിക പ്രതിഭാസമാണ്. ഒരു മാസം എവിടെ അവസാനിക്കുന്നുവോ അവിടെ മുതല്‍ പുതുമാസം ആരംഭിക്കുകയും ചെയ്യുന്നു. ചന്ദ്രമാസം എന്നത് പൂര്‍ണ്ണമായ ചന്ദ്രന്‍റെ ഒരു വൃദ്ധിക്ഷയകാലമാണ്. ചന്ദ്രനില്‍ സൂര്യപ്രഭ തീരെ പതിക്കാത്ത അവസ്ഥക്കാണ് അമാവാസി എന്ന് പറയുന്നത്. അതുകൊണ്ട് ഒരു അമാവാസി മുതല്‍ തൊട്ടടുത്ത അമാവാസിവരെയുള്ള കാലമാണ് (കൃത്യമായി 29.54 ദിവസം ) ഒരു ചാന്ദ്രമാസം. അതുകൊണ്ട് തന്നെ പ്രായോഗിക തലത്തില്‍ മാസം 29 ഓ 30 ഓ ദിവസങ്ങളായി നിചപ്പെടുത്തേണ്ടതാണ്.
മാസപ്പിറവി സംഭവിക്കുക എന്നത് കൃത്യവും കണിശവുമായ ഖഗോള ചലനങ്ങളുടെ ഫലമായിട്ടാണ്. അത് ശാസ്ത്രാവബോധം കൊണ്ട് മാത്രമേ കൃത്യതയോടെ ഗണിക്കുവാന്‍ സാധിക്കുകയുള്ളൂ.

 ചന്ദ്രമാസപ്പിറവിയുടെ നിര്‍ണ്ണയത്തിന് സൂക്ഷ്മമായ കണക്കിലൂടെയുള്ള ബോധ്യമല്ലാതെ കാഴ്ചയെ അവലംബിക്കുന്നത് ആധുനിക കാലത്ത് പാഴ് വേലയാണ്. കാരണം ജീവിതത്തിന്‍റെ സമസ്തമേഖലകളിലും ശാസ്ത്രത്തെ ആശ്രയിച്ചാണ് ആധുനിക മനുഷ്യന്‍ ജീവിക്കുന്നത് എന്നത് തന്നെ. 
ഖുര്‍ ആധുനിക സത്യത്തോട് സമരസപ്പെടുന്ന ശാസ്ത്രസത്യങ്ങള്‍ ഉള്‍കൊള്ളാന്‍ വേദവിശ്വാസികള്‍ ബാധ്യസ്ഥരാണെന്ന് സാരം.

മാസപ്പിറവിയുടെ അടിസ്ഥാനം അമാവാസിയാണെന്നത് ശാസ്ത്ര സത്യമാണ്. അതിനെ ഖുര്‍ ആന്‍ ആലങ്കാരികമായി സൂചിപ്പിച്ചത് كَٱلْعُرْجُونِ ٱلْقَدِيمِ (ഇതിന്‍റെ പാരമ്പര്യ പരിഭാഷ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ) എന്നാണ്.
▪️وَٱلْقَمَرَ قَدَّرْنَٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ
ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. 36-Ya Sin : 39

എന്നാല്‍ പ്രവാചക വചനമെന്ന രീതിയില്‍ രേഖപ്പെടുത്തപ്പെട്ട ചന്ദ്രമാസാന്ത്യം غُمَّ എന്നാണ്. പലരും ഇതിനെ 'അമാവാസി' എന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഖുര്‍ ആന്‍ പതിനോന്നിടത്ത് മൂന്ന് രീതിയില്‍ غ-م-م എന്ന മൂലപദത്തില്‍ നിന്ന് വന്ന പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അവയില്‍ നാലിടത്ത് മേഘം എന്ന ഉദ്ദേശാര്‍ത്ഥത്തിലാണ്. غَمَّ എന്നതിന്റെ അടിസ്ഥാന അർത്ഥങ്ങൾ മൂടുക,മറക്കുക എന്നിവയാണ്. ഇത് തടസങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്. മേഘങ്ങള്‍ സൂര്യന്റെയും ചന്ദ്രന്‍റേയും പ്രഭക്ക് തടസമാകുന്നതിനാല്‍ അതിന് غَمَامٌ എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. അതുപോലെ മനസിനെ ,ചിന്തയെ മൂടിക്കളയുന്ന ദുഖ:കരമായ അവസ്ഥാവിശേഷത്തിനും വേദം ഇതേ പദപ്രയോഗം നടത്തിയതായി കാണാം. മനുഷ്യന് പുറത്തുകടക്കാൻ പ്രയാസകരമായ ദുരിതങ്ങള്‍ക്കും , അല്ലെങ്കിൽ മുക്തമാകാന്‍ പ്രയാസകരമായ വിഷമാവസ്ഥകളേയും ബോധ്യമാക്കുന്നതിന് ഭാഷയില്‍ اَلْغُمّٰی എന്ന് പ്രയോഗിക്കാറുണ്ട്. 3/153 ല്‍  فَأَثَٰبَكُمْ غَمًّۢا بِغَمٍّ എന്ന പ്രയോഗം പ്രവാചകനെ ധിക്കരിച്ചതിന്‍റെ പരിണിതിയായി മാനസീകമായ അന്ധതയോ ദുഖ:മോ ആപതിച്ചതിനെ കുറിച്ചുള്ള പരാമര്‍ശമാണ്. എന്തായാലും ഖുര്‍ആന്‍ 
കാലഗണനയുമായി പല സൂക്തങ്ങള്‍ ഉദ്ദരിക്കുന്നുണ്ടെങ്കിലും മാസമാറ്റത്തിന്‍റെ അടയാളമായി غم എന്ന പദം ഉപയോഗിച്ചിട്ടില്ല. എന്നാല്‍ فإن غم عليكم فصوموا ثلاثين يومًا‏ (നിങ്ങള്‍ക്ക് മാസനിര്‍ണ്ണയം അപ്രാപ്യമായാല്‍ 30 ദിനങ്ങള്‍  പൂര്‍ത്തിയാക്കുക) എന്ന ഹദീസിന്‍റെ പ്രയോഗം പഠനവിധേയമാക്കേണ്ടതുണ്ട്. 

Fasalullah Hussain

About Fasalullah Hussain

Quran

my bio goes here

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!