മാസപ്പിറവി 6
മത'ലഅ് മാറ്റം എന്താണ്❓
▪️🔅🔅🔅▪️🔅🔅🔅▪️
മാസപ്പിറവി ഏകീകരണത്തില്‍ പാരമ്പര്യ വാദികള്‍ മുന്നോട്ട് വെക്കുന്ന പ്രധാന വിഷയം ''مَطْلَع''മാറ്റമാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ ഖുര്‍ ആനിക مَطْلَع മാറ്റം?
സൂര്യന്‍റെ അയനങ്ങളിലുള്ള മാറ്റം കൊണ്ട് സൂര്യോദയസമയത്തിലും സൂര്യാസ്തമന സമയത്തിലും വ്യതിയാനം ഉണ്ടാകുന്നു. അത് സ്വലാത്തുല്‍ ഫജിറിന്‍റെയും സ്വലാത്തുല്‍ ഇശയുടെയും സമയങ്ങളിലുള്ള ഏറ്റക്കുറച്ചില്‍ മൂലം എല്ലാവര്‍ക്കും ബോധ്യവുമാണ്.
ചന്ദ്രോദയത്തിന്‍റെയും മാസപ്പിറവിയുടേയും പ്രാദേശികമായ സമയമാറ്റത്തെ സൂചിപ്പിക്കുന്നതിനാണ് കര്‍മ്മശാസ്ത്രത്തില്‍ മത'ലഅ് മാറ്റം എന്ന് പൊതുവെ പറയുന്നത്.
പക്ഷെ ഇതിന്‍റെ ശാസ്ത്രീയവശം പരിഗണിക്കാതെ സമീപസ്ഥങ്ങളായ സ്ഥലങ്ങളില്‍ പോലും ഇപ്പോള്‍ വ്യത്യസ്ത ദിവസങ്ങളില്‍ മാസപ്പിറവി പ്രഖ്യാപിക്കുന്നു.
വെളിവാകല്‍,ഉദിപ്പ്,പ്രത്യക്ഷപ്പെടല്‍ തുടങ്ങിയ പ്രാഥമിക അര്‍ത്ഥമുള്ള طلع എന്ന ധാതുവില്‍ നിന്നാണ് ഈ പദം ഉത്ഭവിച്ചത്. ഖുര്‍ ആന്‍ പത്തൊമ്പത് തവണ എട്ട് വിഭിന്ന രൂപങ്ങളില്‍ ഈ പദം പ്രയോഗിച്ചിട്ടുണ്ട്.
ഏവര്‍ക്കും സുപരിചിതമായ സൂക്തമാണല്ലൊ 97/5 ? അതില്‍ 🔅سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ (പ്രഭാതോദയം വരെ അത് സമാധാനമത്രെ.) എന്ന പ്രയോഗം സൂര്യോദയ സമയം (97:5) എന്ന അർത്ഥത്തിലാണ് مَطْلَع എന്ന് ഉപയോഗിച്ചിരിക്കുന്നത്.
ഈ പദം ദൈവീക പ്രകീര്‍ത്തനത്തിന് ഏറ്റവും ഉത്തമമായ സമയം എന്ന നിലക്ക് ''സൂര്യപ്രഭ വെളിവാകുന്ന നേരം'' എന്ന് (طُلُوعِ ٱلشَّمْسِ) 20/130 ലും 50/39 ലും പ്രയോഗിച്ചിട്ടുണ്ട്.
🔅 فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ ٱلْغُرُوبِ
അതിനാല്‍ അവര്‍ പറയുന്നതിന്‍റെ പേരില്‍ നീ ക്ഷമിച്ചു കൊള്ളുക. സൂര്യപ്രഭ വെളിവാകുന്നതിന് മുമ്പും അത് ഇരുളുന്നതിന് മുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുകയും ചെയ്യുക. 50-Qaf : 39
വെളിപ്പെടുക അല്ലെങ്കില്‍ പ്രകാശിതമാവുക (طلع) എന്നതിന്‍റെ വിപരീതമായി ഇരുളുക, അപ്രത്യക്ഷമാവുക (غرب) എന്ന പ്രയോഗവും പരിചിന്തനീയമാണ്. مَطْلِعَ ٱلشَّمْسِ എന്ന 18/90 ലുള്ള പ്രയോഗവും ഇതിനോട് ചേര്‍ത്ത് വായിച്ചാല്‍ مَطْلِع ന്‍റെ യഥാര്‍ത്ഥ ഖുര്‍ ആനിക വിവക്ഷ ബോധ്യമാകും.
കര്‍മ്മശാസ്ത്രത്തിലെ مَطْلِع മാറ്റം മാസപ്പിറവിയുമായി ചേര്‍ന്നതാണ്. ഈ മാറ്റം അമാവാസിയില്‍ നിന്നും മുക്തമായ നവചന്ദ്രന്‍റെ ഉദിപ്പിനെ (مَطْلِع)സൂചിപ്പിക്കുന്നതാണ്.
പ്രായോഗികമായി സൂര്യന്‍റെ ചലന വേഗത്തേക്കാള്‍ കുറവായി അനുഭവപ്പെടുന്നതിനാല്‍ അമാവാസിക്ക് ശേഷം ചന്ദ്രന്‍ സൂര്യന് പിന്നിലായി മാത്രം നീങ്ങുന്നു. അപ്പോള്‍ സൂര്യകിരണം ചന്ദ്രോപരിതലത്തില്‍ പതിക്കുകയും ബാലചന്ദ്ര സാന്നിധ്യം ചക്രവാളത്തില്‍ പ്രത്യക്ഷമാവുകയും ചെയ്യുന്നു. ഇതാണ് യഥാര്‍ത്ഥ مَطْلِع (ചന്ദ്രന്‍റെ ഉദിപ്പ്) .
ഈ പ്രാപഞ്ചിക പ്രതിഭാസം ഭൂമിയില്‍ ഒരു മാസത്തില്‍ ഒരുതവണ ഒരുസ്ഥലത്താണ് ആദ്യം സംഭവിക്കുക. ഭൂമിയുടെ മറ്റ് ഭാഗങ്ങളില്‍ അതേ ദിവസം തന്നെ ചെറിയ സമയ വ്യത്യാസത്തോടെ ചന്ദ്രപ്പിറ സംഭവിക്കും.
ആദ്യ പിറ സംഭവിച്ചതിന്‍റെ പടിഞ്ഞാറ് ന്യൂമൂണ്‍ അടുത്ത ദിവസമായിരിക്കും ഉണ്ടാവുക. പക്ഷെ ഈ ദിനമാറ്റം ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമാണ് കണക്കാക്കുന്നത്. അത് അര്‍ദ്ധരാത്രിമുതലാണല്ലോ ഗണിക്കപ്പെടുന്നത്. ഇസ്ലാമിക ദിനമാറ്റം സൂര്യാസ്തമനം മുതല്‍ക്കും. ആയതിനാല്‍
കര്‍മ്മശാസ്ത്രപരമായمَطْلِع (മത'ലഅ്) മാറ്റം പോലും ചില മണിക്കൂറുകളുടെ അന്തരമല്ലാതെ ദിവസങ്ങളുടെ അന്തരം ഒരിക്കലും ശാസ്ത്രീയ സത്യങ്ങളോട് യോജിക്കുന്നതല്ല. ഇതിന് വിരുദ്ധമായി
ഇത്തരത്തില്‍ രണ്ടു ദിവസങ്ങളിലായി ജനവാസമേഖലയില്‍ (സമുദ്രഭാഗത്ത് ആയിരിക്കും സംഭവിക്കുക) സംഭവിക്കുന്നത് അപൂര്‍വ്വമാണെന്ന് ഗോളശാസ്ത്ര വിശാരദന്മാര്‍ പറയുന്നു.
അതിലെ സമയ വ്യതിയാനം ശാസ്ത്ര ഗോള ശാസ്ത്ര പരമായി തെക്ക് വടക്ക് ദിശയില്‍ ഒരിക്കലും സംഭവിക്കുകയുമില്ല.
അതായത് കര്‍മ്മശാസ്ത്ര പരമായ مَطْلِع മാറ്റം പോലും (ഉദിപ്പിലുള്ള വ്യതിയാനം) ഭൂമിശാസ്ത്ര പരമായി കിഴക്ക് നിന്ന് പടിഞ്ഞാറോട്ടേക്കല്ലാതെ പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്കോ, തെക്ക് നിന്ന് വടക്കോട്ടേക്കോ വടക്ക് നിന്ന് തെക്കോട്ടേക്കോ സംഭവിക്കില്ല എന്ന് സാരം.
ഉദാഹരണത്തിന് സൗദി അറേബ്യയിലായിരിക്കും ഇന്ത്യയേ അപേക്ഷിച്ച് ആദ്യം മാസപ്പിറവി സംഭവിക്കുക.
എന്നാലും നമ്മുടെ പണ്ഡിതന്മാരും നേതാക്കളും മാസപ്പിറവി വിഷയത്തില്‍ ഈ ശാസ്ത്രമാനദണ്ഡങ്ങളെ അവഗണിച്ചാണ് മാസം ഉറപ്പിക്കുന്നത്. പ്രത്യേകിച്ച് കേരളം പോലുള്ള വീതി കുറഞ്ഞ പ്രദേശത്ത് എന്തുകൊണ്ട് ഒന്നിലധികം ദിവസങ്ങളില്‍ മാസപ്പിറവി പ്രവചിക്കപ്പെടുന്നു എന്നതിലെ അനൗചിത്യം ശാസ്ത്രാവബോധമുള്ളവര്‍ സഗൗരവം ചിന്തിക്കേണ്ടതാണ്.
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!